Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naveen Babu

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി; ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി റ​വ​ന്യു വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കി നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ലാ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ക​ൾ നി​ര​ഞ്ജ​ന എ​ൻ. നാ​യ​ർ​ക്ക് നി​യ​മ​നം ന​ൽ​കി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

റ​വ​ന്യു വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് നി​യ​മ​നം. വൈ​കി​ട്ടാ​ണ് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ ആ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത്.

 

 

Kerala

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം​: കോടതിവിധി ആശ്വാസകരമെന്ന്​ സഹോദരൻ

പ​ത്ത​നം​തി​ട്ട: ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ മ​ഞ്ജു​ഷ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി ആ​ശ്വാ​സ​ക​ര​മെ​ന്ന് ന​വീ​ൻ ബാ​ബു​വി​ന്‍റെ സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ ബാ​ബു.

സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ, എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​യെ​ല്ലാം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു​മാ​ണ് സ​ർ​ക്കാ​രും പ്രോ​സി​ക്യൂ​ഷ​നും കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​പ്പോ​ഴാ​ണ്, നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ളും സി​ഡി​ആ​റു​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ട​ക്കം പ്ര​ധാ​ന തെ​ളി​വു​ക​ളൊ​ന്നും ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല എ​ന്ന് കു​ടും​ബ​ത്തി​ന് ബോ​ധ്യ​മാ​യ​തെ​ന്ന് സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.

അ​തു​കൊ​ണ്ടാ​ണ് പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഏ​ജ​ൻ​സി അ​ന്വേ​ഷി​ച്ചാ​ൽ സ​ത്യം തെ​ളി​യി​ല്ല എ​ന്ന് തോ​ന്നി​യ​തി​നാ​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും പ്ര​വീ​ൺ ബാ​ബു പ​റ​ഞ്ഞു.

അ​ന്ന​ത്തെ സാ​ഹ​ച​ര്യ​മ​ല്ല ഇ​പ്പോ​ഴു​ള്ള​ത്. സ​ത്യ​സ​ന്ധ​മാ​യി അ​ന്വേ​ഷി​ച്ചാ​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും പോ​ലീ​സി​ന്‍റെ ക​ൺ​മു​ന്നി​ലു​ണ്ട്. നി​ല​വി​ൽ എ​സ്​​ഐ​ടി അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് സാ​ധ്യ​മാ​കു​ക. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ങ്കി​ൽ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ്ര​വീ​ൺ ബാ​ബു പ​റ​ഞ്ഞു.

Kerala

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം; തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് കോ​ട​തി

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് കോ​ട​തി. ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. നാ​ല് കാ​ര്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

തു​ട​ർ അ​ന്വേ​ഷ​ണം ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. പി.​പി. ദി​വ്യ​യു​ടെ മു​ഴു​വ​ൻ ഫോ​ൺ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

കു​റ്റ​പ​ത്ര​ത്തി​ലെ 13 പി​ഴ​വു​ക​ള്‍ ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടും ശ​രി​യാ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ല്ലെ​ന്നും പ്ര​ശാ​ന്ത​നി​ല്‍ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വ്യാ​ജ​കേ​സ് നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ വാ​ദം.

പി.​പി. ദി​വ്യ​യും പ്ര​ശാ​ന്ത​നു​മാ​യു​ള്ള ഫോ​ൺ കോ​ൾ രേ​ഖ​ക​ൾ, ചാ​റ്റു​ക​ൾ എ​ന്നി​വ എ​സ്ഐ​ടി പ​രി​ശോ​ധി​ച്ചി​ല്ല, പി.​പി. ദി​വ്യ​യു​ടെ ഡി​ലീ​റ്റ് ചെ​യ്ത ചാ​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്ക​ണം, പ്ര​തി​യു​ടെ ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Kerala

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: തു​ട​ര​ന്വേ​ഷ​ണ ഹ​ർ​ജി​യി​ന്മേ​ലു​ള്ള വി​ധി 16 ലേ​ക്ക് മാ​റ്റി

ത​ല​ശേ​രി: ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന കെ. ​ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ മ​ഞ്ജു​ഷ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​ത് ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് 16 ലേ​ക്കു മാ​റ്റി.

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ശ​യം ഉ​ന്ന​യി​ച്ചാ​ണ് മ​ഞ്ജു​ഷ തു​ട​ര​ന്വേ​ഷ​ണ ഹ​ർ​ജി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം ന​ൽ​കി​യി​ല്ലെ​ന്നാ​ണ് മ​ഞ്ജു​ഷ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ഭിഭാ​ഷ​ക​നും വാ​ദി​ച്ചു.

തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​പി. ദി​വ്യ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

Kerala

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം; തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ൽ വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ൽ വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ര​ണ്ട് ആ​ണ് വി​ധി പ​റ​യു​ക. അ​ന്വേ​ഷ​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ല്‍ ന​ട​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന സ​മ​യ​ത്ത് ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും അ​ന്വേ​ഷ​ണം ശ​രി​വ​ച്ചി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.

തു​ട​ര്‍​ന്ന് ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ​സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പ്ര​തി​ഭാ​ഗം അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സി​പി ര​ത്ന​കു​മാ​റി​ന് രാ​ഷ്ട്രീ​യ ബ​ന്ധ​മു​ണ്ടെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ഹ​ര്‍​ജി. 2024 ഒ​ക്ടോ​ബ​ര്‍ 15 നാ​ണ് ന​വീ​ന്‍ ബാ​ബു​വി​നെ പ​ള്ളി​ക്കു​ന്നി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ന​വീ​ന്‍ ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ എ​ത്തു​ക​യും ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്ത് ന​വീ​ന്‍ ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. കേ​സി​ല്‍ പി.​പി. ദി​വ്യ മാ​ത്ര​മാ​ണ് പ്ര​തി.

 

Kerala

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

‌നി​ല​വി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യി​ലേ​ക്ക് മാ​ത്രം ഒ​തു​ങ്ങി​യെ​ന്നും, ഇ​തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ അ​ല്ലെ​ങ്കി​ൽ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​മോ വേ​ണ​മെ​ന്നാ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പെ​ട്രോ​ൾ പ​മ്പി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും അ​തി​ന് പി​ന്നി​ലെ ബെ​നാ​മി ഇ​ട​പാ​ടു​ക​ളും ശ​രി​യാ​യ രീ​തി​യി​ൽ അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലെ​ന്ന് കു​ടും​ബം കോ​ട​തി​യി​ൽ വാ​ദി​ച്ചു. എ​ന്നാ​ൽ നി​ല​വി​ലെ അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യ ദി​ശ​യി​ലാ​ണെ​ന്നും എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

കോ​ട​തി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടാ​ൽ അ​ത് കേ​സി​ൽ വ​ലി​യ വ​ഴി​ത്തി​രി​വാ​കും. പോ​ലീ​സ് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി സ്വീ​ക​രി​ക്കു​മോ അ​തോ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദ്ദേ​ശി​ക്കു​മോ എ​ന്ന​താ​ണ് ഇ​ന്ന് അ​റി​യേ​ണ്ട​ത്.

Kerala

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം; തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി കു​ടും​ബം

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം. അ​ന്വേ​ഷ​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഭാ​ര്യ മ​ഞ്ജു​ഷ​യാ​ണ് ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സി​പി ര​ത്ന​കു​മാ​റി​ന് രാ​ഷ്ട്രീ​യ ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം വി​ര​മി​ച്ച ശേ​ഷം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​തും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

2024 ഒ​ക്ടോ​ബ​ര്‍ 15 നാ​ണ് ന​വീ​ന്‍ ബാ​ബു​വി​നെ പ​ള്ളി​ക്കു​ന്നി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന​വീ​ന്‍ ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ എ​ത്തു​ക​യും ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്ത് ന​വീ​ന്‍ ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

കേ​സി​ല്‍ പി.​പി. ദി​വ്യ മാ​ത്ര​മാ​ണ് പ്ര​തി. ദി​വ്യ​യെ പ്ര​തി​ചേ​ര്‍​ത്തു​ള്ള കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സം​ഭ​വം ന​ട​ന്ന് 166 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

കേ​സി​ല്‍ 82 പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ മ​ഞ്ജു​ഷ ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Kerala

റി​ട്ട. എ​സി​പി സി​പി​എം സ്ഥാ​നാ​ർ​ഥി; ഉ​​​ദ്ദി​​​ഷ്‌ടകാ​​​ര്യത്തിനുള്ള പ്ര​​​തി​​​ഫ​​​ലം: മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ്

ക​​​ണ്ണൂ​​​ർ: എ​​​ഡി​​​എം ആ​​​യി​​​രു​​​ന്ന ന​​​വീ​​​ന്‍​ ബാ​​​ബു മ​​​രി​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ച പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​ന് വി​​​ര​​​മി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ടി​​​ക്ക​​​റ്റ് ന​​​ല്കി​​​യ​​​ത് ഉ​​​ദ്ദി​​​ഷ്ട​​​കാ​​​ര്യം സാ​​​ധി​​​ച്ചുകൊ​​​ടു​​​ത്ത​​​തി​​​ന്‍റെ ഉ​​​പ​​​കാ​​​ര സ്മ​​​ര​​​ണ​​​യാ​​​ണെ​​​ന്ന് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ്.

എ​​​ഡി​​​എ​​​മ്മി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​യാ​​​യ മു​​​ൻ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ​​​യെ വെ​​​ളു​​​പ്പി​​​ച്ചെ​​​ടു​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​നാ​​​ണ് മു​​​ന്‍ എ​​​സി​​​പി ടി.​​​കെ.​​​ര​​​ത്ന​​​കു​​​മാ​​​ർ. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ അ​​​ട്ടി​​​മ​​​റി​​​യു​​​ണ്ടാ​​​യെ​​​ന്നും​​​പ​​​ക്ഷ​​​പാ​​​തി​​​ത്വ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ച​​​താ​​​ണ്.

ന​​​വീ​​​ൻ ബാ​​​ബു കേ​​​സ് മാ​​​ത്ര​​​മ​​​ല്ല ജി​​​ല്ല​​​യി​​​ലെ മ​​​റ്റു പ​​​ല രാ​​​ഷ്‌​​​ട്രീ​​​യ കേ​​​സു​​​ക​​​ളി​​​ലും സി​​​പി​​​എ​​​മ്മു​​​കാ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി ത​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന​​​ല്ലേ ക​​​രു​​​തേ​​​ണ്ട​​​ത്? സ​​​ർ​​​വീ​​​സി​​​ലി​​​രു​​​ന്ന് സി​​​പി​​​എ​​​മ്മി​​​ന് വി​​​ടു​​​പ​​​ണി ചെ​​​യ്താ​​​ൽ വി​​​ര​​​മി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ർ​​​ട്ടി സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കു​​​മെ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണ് സി​​​പി​​​എം നേ​​​തൃ​​​ത്വം ഇ​​​തി​​​ലൂ​​​ടെ ന​​​ല്കു​​​ന്ന​​​തെ​​​ന്നും മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

Kerala

നവീന്‍ ബാബുവിനെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരേ കുടുംബം കോടതിയില്‍

പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ര്‍ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 65 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ക​ണ്ണൂ​ര്‍ മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​ക്കും പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ പി.​പി. പ്ര​ശാ​ന്ത​നും എ​തി​രേ സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി പ​ത്ത​നം​തി​ട്ട സ​ബ് കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. ന​വം​ബ​ര്‍ 11ന് ​പ​രി​ഗ​ണി​ക്കും.

ന​വീ​ന്‍ ബാ​ബു കൈ​ക്കൂ​ലി​ക്കാ​ര​ന്‍ ആ​ണെ​ന്ന് പൊ​തു സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്ന് ഹ​ര്‍ജി​യി​ല്‍ കു​ടും​ബം ആ​രോ​പി​ച്ചു. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ശേ​ഷ​വും അ​ദ്ദേ​ഹ​ത്തെ കൈ​ക്കൂ​ലി​ക്കാ​ര​നെ​ന്ന് ചി​ത്രീ​ക​രി​ച്ച​താ​യി ഹ​ര്‍ജി​യി​ല്‍ പ​റ​യു​ന്നു.


ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ക​ണ്ണൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍കി​യ ഹ​ര്‍ജി സെ​ഷ​ന്‍സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വി​ചാ​ര​ണ തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ത​ല​ശേ​രി സെ​ഷ​ന്‍സ് കോ​ട​തി​യി​ലേ​ക്കാ​ണ് ഹ​ര്‍ജി മാ​റ്റി​യ​ത്.

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പ്ര​ത്യേ​ക സം​ഘം ശ​രി​യാ​യ അ​ന്വേ​ഷ​ണ​മ​ല്ല ന​ട​ത്തി​യ​തെ​ന്നും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ഹ​ര്‍ജി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. 2024 ഒ​ക്ടോ​ബ​ര്‍ 15 നാ​ണ് ന​വീ​ന്‍ ബാ​ബു​വി​നെ പ​ള്ളി​ക്കു​ന്നി​ലെ താ​മ​സ സ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Kerala

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; പി.​പി. ദി​വ്യ​യ്ക്കും പ്ര​ശാ​ന്തി​നു​മെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ്

പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ച്ച ടി.​വി. പ്ര​ശാ​ന്ത​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ കു​ടും​ബം മാ​ന​ന​ഷ്ട​ത്തി​ന് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു.

65 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട സ​ബ് കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഹ​ർ​ജി​യി​ൽ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി ദി​വ്യ​യ്ക്കും പ്ര​ശാ​ന്തി​നും നോ​ട്ടീ​സ് അ​യ​ച്ചു. ഹ​ര്‍​ജി അ​ട​ത്ത മാ​സം 11ന് ​പ​രി​ഗ​ണി​ക്കും.

ന​വീ​ൻ ബാ​ബു​വി​നെ അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് തെ​റ്റാ​യി പൊ​തു സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ചി​ത്രീ​ക​രി​ച്ചു, മ​ര​ണ​ശേ​ഷ​വും പ്ര​ശാ​ന്ത​ൻ പ​ല​ത​വ​ണ ഇ​ത് ആ​വ​ർ​ത്തി​ച്ചു എ​ന്നി​വ​യാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ.

 

Latest News

Corehub Up